Pangio Pathala; a magnificent fish that lives way deep in the underground acquifers ... |
നീ പാതാള പൂന്താരകനെ പറ്റി കേട്ടിട്ടുണ്ടോ ഷാജീവാ?
ആരും കാണാത്ത ആഴത്തിൽ പതുങ്ങിയിരിക്കുന്ന ഒരു ഭയങ്കരനാ.
ഒരു ദിവസം ഒരു യക്ഷി അവനെ കണ്ടു പിടിക്കാൻ തീരുമാനിച്ചു. കാട്ടിൽ കൂടെ ഒരു കൊട്ടേം തലയിൽ വെച്ചാണു യക്ഷിയുടെ പോക്ക്. നല്ല ഭംഗിയുള്ള കാട്ടിൽ കൂടെയാ പോക്ക്.
ചുറ്റും എങ്ങും കാണാത്ത ജീവികളാ.
ഒരു കുഴപ്പം. യക്ഷിക്ക് വഴി അറിയില്ല.
പക്ഷെ കാട്ടിലെ മരങ്ങളും മൃഗങ്ങളും പക്ഷികളും എല്ലാം യക്ഷിയെ കണ്ട് അങ്ങോട്ടും ഇങ്ങോട്ടും കണ്ണിറുക്കി. അവർക്ക് യക്ഷിയെ അറിയാം.
കുറേ ദൂരം ചെന്നപ്പോ, വഴിയിൽ ഒരു പന്ത് കിടക്കുന്നു. യക്ഷി അതെടുത്ത് കൊട്ടയിൽ ഇട്ടു. അത് അവളുടെ കൊട്ടയിൽ ചുരുണ്ടു കിടന്നു.
പിന്നെയും കുറേ ദൂരം ചെന്നപ്പോ യക്ഷിക്ക് തോന്നി - ആ വഴി പോയി നോക്കാം? പിന്നെയും കുറച്ചു ചെന്നപ്പോ തോന്നി - ഈ വഴി പോയി നോക്കാം? അല്ലെങ്കി വേണ്ട, മറ്റേ വഴി?
അങ്ങനെ യക്ഷി നടപ്പു തന്നെ.
പക്ഷെ പൂന്താരകൻ എവിടെയാ ഇരുന്നതെന്നറിയാമോ?
Bruce Banner: You found me.
Betty Ross: You weren't that hard to find.
Bruce Banner: Yes, I was.
-- The Hulk, 2003.
Story seed courtesy: The trailer of - ചുരുളി, 2021.
0 comments:
Post a Comment